blog counter
സാക്ഷ
മോന്തായം കത്തുന്ന ഒരു വീടാണ് ഞാന്‍..
മക്കളെയും, അമ്മയെയും, മാറ്റിപ്പാര്‍പ്പിക്കാന്‍
അവസാന സത്രം അമ്പലക്കുളം.
ശ്വാസം മുട്ടുമ്പോള്‍ അവര്‍ മേലേക്ക് നീന്തി വരും
കഴുക്കോല്‍ കത്തി ചുമലില്‍ വീണിട്ടും
ഞാനിവിടെ തന്നെയുണ്ട്‌
ബലികൊടുക്കുമ്പോള്‍ കൊഴുത്ത
കാളക്കുട്ടിതന്നെ വേണമല്ലോ!
 

പടിപ്പുരയുടെ കല്ലോതുകിന്റെ പള്ളയില്‍
പൊട്ടിയ മണ്‍കലത്തുണ്ട് കൊണ്ട്
പണ്ട് ഞാന്‍ എഴുതിയ എന്റെ പേരെന്തായിരുന്നു?
അക്ഷരങ്ങളില്‍ പായലുകള്‍ മൂടി
അത് മാഞ്ഞു പോയിരിക്കുന്നു
ഇങ്ങനെ എല്ലാ ഓര്‍മ്മകളിലും പായലുകള്‍ നിറഞ്ഞു
നാം ഓര്‍മ്മയില്ലാത്ത കാലത്തിന്റെ കളിപ്പട്ടങ്ങളാവും
 
അങ്ങനെയാണ് വരികള്‍ക്കിടയില്‍
പൂര്‍ണവിരാമങ്ങള്‍ നാമറിയാതെ വന്നു വീഴുന്നത് !

മുളച്ചു പൊങ്ങിയ വിത്തിനോടു
ഒരു
കിളി "നിനക്കുഞാനുണ്ട്,
നീ വിത്തായിരുന്നപ്പോള്‍ തി
ന്ന് തീര്‍ക്കാതിരുന്നതിനു
നീയെനിക്ക് കൂടു വെക്കാനൊരു ചില്ല തരിക,
മരിക്കുമ്പോള്‍ പട്ടടയൊരുക്കാന്‍ ഇലതരിക,
എന്റെ ചാരം തിന്നു നിന്റെ ശിഖരങ്ങളില്‍ നിറയെ
നല്ല വിത്തുകള്‍ തൂക്കുക 
എന്റെ മക്കള്‍ അവ തിന്നാതെ കാവലിരു
ന്ന് മുളപ്പിക്കും
നിന്റെ മരമക്കളോട്, എന്റെ മക്കള്‍ ഒരു കഥ പറയും
ഉച്ചിയില്‍ മോന്തായം കത്തിവീണ് മരിച്ച ഒരമ്മയുടെ കഥ
അന്നേരം പടിപ്പുരയുടെ കല്ലോതുക്കിന്റെ
പള്ളയില്‍ നിന്നും പായലുകള്‍ പഴയ ഒരു പേര് ചുട്ടെടുക്കും
Labels: | edit post
24 Responses
  1. മോന്തായം കത്തുന്ന ഒരു വീടാണ് ഞാന്‍..
    മക്കളെയും, അമ്മയെയും, മാറ്റിപ്പാര്‍പ്പിക്കാന്‍
    അവസാന സത്രം അമ്പലക്കുളം.

    തീക്ഷണമായത്‌... ആശംസ്കൾ



  2. “നാം ഓര്‍മ്മയില്ലാത്ത കാലത്തിന്റെ കളിപ്പട്ടങ്ങളാവും
    അങ്ങനെയാണ് വരികള്‍ക്കിടയില്‍
    പൂര്‍ണവിരാമങ്ങള്‍ നാമറിയാതെ വന്നു വീഴുന്നത്“

    സ്വാന്തനങ്ങള്‍ക്കപ്പുറത്ത്!

    അഗ്നിയില്‍ ദഹിപ്പിക്കപെട്ട
    മനസ്സില്‍ നിന്നും ഉരുകിയൊലിക്കുന്ന
    വരികള്‍...

    ഓര്‍ക്കുമ്പോള്‍ ദുഖമുണ്ടാക്കുന്നു.


  3. Echmukutty Says:

    നെഞ്ചു പൊള്ളുന്നു.


  4. oorma kalilek madakka yaathra.


  5. ഹോ ദൈവമേ ഒരു കവി സൌദിയിലെ ഏതോ ഒരു ഗുഹയില്‍ ദൈവമേ എനിക്ക് എന്നെത്തന്നെയും നഷ്ടപ്പെടുന്നല്ലോ ? സഹായം എങ്ങോട്ട് അയക്കണം പ്ലീസ് മെയില്‍ മി / kuzhoor@gmail.com


  6. @കുഴൂര്‍ വില്‍‌സണ്‍

    കവി സൌദിയിലെ ഗുഹയിലല്ല. കുവൈത്തിലെ ഗുഹയിലാ.


  7. നല്ല വരികൾ


  8. ഈ അശ്വതിക്ക് ഒരു യാഗാശ്വത്തിന്റെ കുതിപ്പുണ്ട്..കേട്ടൊ


  9. അശ്വതിയുടേത്‌ കവിതകളല്ല തന്നെ. കത്തുന്ന മോന്തായം പൊട്ടി ദേഹത്ത്‌ വീഴുമ്പോഴുള്ള പൊള്ളലാണ്‌. തൊടുന്ന നമ്മള്‍ക്കും പൊള്ളുന്നു.


  10. ചുട്ട് പൊള്ളുന്ന വരികള്‍..


  11. ചുട്ട് പൊള്ളുന്ന വരികള്‍..


  12. Thudakkam thanne assalaayi


  13. drushti Says:

    അയ്യപ്പനെ അനുകരിക്കാതെ, അയ്യപ്പന്‍റെ ശുദ്ധി തരുന്നുണ്ട് താങ്കളുടെ കവിത. സൂക്ഷിച്ചു നടക്കു മുമ്പോട്ട്‌.



  14. നല്ല കവിത. ഇഷ്ടമായി


  15. നല്ല കവിത ഇഷ്ടമായി എന്ന് പറയുന്നത് ഒട്ടും ഭംഗിവാക്കല്ലാ..........എല്ലാ ഭാവുകങ്ങളും


  16. വീകെ Says:

    എരിതീയിൽ കിടന്നു പൊരിയുന്ന വരികൾ...!
    അതിനപ്പുറം പറയാൻ എനിക്കറിയില്ല.
    ആശംസകൾ...


  17. ഇങ്ങനെ എല്ലാ ഓര്‍മ്മകളിലും പായലുകള്‍ നിറഞ്ഞു
    നാം ഓര്‍മ്മയില്ലാത്ത കാലത്തിന്റെ കളിപ്പട്ടങ്ങളാവും
    അങ്ങനെയാണ് വരികള്‍ക്കിടയില്‍
    പൂര്‍ണവിരാമങ്ങള്‍ നാമറിയാതെ വന്നു വീഴുന്നത്


  18. പൈമ Says:

    കൊള്ളാം ഇഷ്ട്ടായി ആദ്യമായിട്ടാണ് ഇവിടെ ..പറഞ്ഞു വിട്ടത് താഹിര്‍ ആണ് ..നിങ്ങളുടെ സ്നേഹിതന്‍ എന്റെ അയല്‍വക്കം ക്കാരനും ഉറ്റ സ്നേഹിതനും ..


  19. valare nannayitundu... aasamsakal...


  20. This comment has been removed by the author.

  21. നീ വിത്തായിരുന്നപ്പോള്‍ തിന്ന് തീര്‍ക്കാതിരുന്നതിനു
    നീയെനിക്ക് കൂടു വെക്കാനൊരു ചില്ല തരിക,


  22. Sneha Says:

    തീക്കനൽ പോലെ വരികൾ.