blog counter
Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts
സാക്ഷ
കരുണ അതിജീവിക്കുന്ന മുള്‍പ്പടര്‍പ്പുകള്‍,
തീവണ്ടികളില്‍ അഭിരമിച്ചു പാടുന്ന
അന്ധഗായകരെപ്പോലെ...
ഖേതം അത്യഭിനയത്തിലേക്ക് വഴുതിവീഴുന്ന
ദ്വിഗംബരയാമങ്ങള്‍  മരണവീടിന്റെ
ചായ്പ്പുപോലെ...
വിരലുകള്‍ കൊണ്ട് നാം ഒരുജീവിതത്തിനു
എന്ത് നേടിക്കൊടുക്കുന്നു?
പ്രതിസന്ധികളുടെ ഒരാപല്‍സന്ധി!
കണ്ണുകള്‍ കൊണ്ടുനാം എന്ത് ചുമക്കുന്നു ?
തെറ്റുകളുടെ ഒരു മൃഗയാമം,
ചുരുക്കത്തില്‍ ജീവിതത്തിന്  ഏറ്റവും
ഉചിതം എതവയവം?
കഴുത്തെന്ന്‍ അയല്‍പക്കത്തെ കൂട്ടുകാരി
ഒരു മുഴം കയറില്‍ എഴുതിവച്ചു !

രമ്യശീലങ്ങലുടെ പാട്ടുകാരാ,
അര്‍ധോക്തികള്‍ നിന്‍റെ നഗരപടങ്ങള്‍ .
എനിക്ക്, കുഞ്ഞിനുമുമ്പില്‍ വിശപ്പിനാല്‍
നഗ്നമാക്കിയ വലിയമുലകള്‍  ജാരമാര്‍ഗമല്ല.
അതിന്റെ നനുത്തപാലിനാല്‍ ഞാന്‍ തിരിച്ചു
പിടിക്കും എന്‍റെ വറുതിപുരണ്ട  ഇന്നലെകള്‍.
കടലാസുതോണിയില്‍ നിന്നും എഴുന്നേറ്റുനിന്നു
കൈകേയി കരയുന്നു!
കാടാറുമാസ കെടുതിയോര്‍ത്ത് ...
പുരകത്തുന്ന ഗൃഹനാഥന് വാഴയില്‍ വിശ്വസിക്കാതെ വയ്യ !
ഇത്രയും വായിച്ചില്ലേ സുഹൃത്തേ നീ!
നീ പുരയോ? വാഴയോ ?
പുരയെങ്കില്‍ കത്താതെ വയ്യ,
വെറും വാഴയെങ്കില്‍ കുലക്കും മുമ്പേ
കത്തുന്ന പുരയേക്കുറിച്ചോര്‍ത്ത്
നിനച്ചിരിക്കാതെ അറ്റുവീഴാതെയും വയ്യ...... 
ജീവിതം തീര്‍ച്ചയായും ഇപ്പോള്‍ അറ്റുവീഴാന്‍ പാകത്തില്‍
ആരില്‍നിന്നോ  അച്ചാരം വാങ്ങിയ ഒരു മഴ തുള്ളിയാണ് !
Labels: 3 comments | | edit post