blog counter
സാക്ഷ


കരയരുത്‌ നീയെന്ന് പറയില്ല ഞാൻ
നീയാണെനിക്ക്‌ കവിതക്ക്‌ പഥ്യം... !
കരകവിഞ്ഞൊഴുകും കണ്ണുകൾ,
അതിൽ പറയാതമർന്ന വാക്കുകൾ.....
അനാഥം ഒരാലില....
പരൽ മീനുകൾ ഉമ്മവെക്കും കുമിളകൾ....

നോക്കുകൂലി ചോദിച്ചു കണ്ണുകൾ
നോവെഴും, പേറെടുക്കും ശൈത്യ രാത്രികൾ...
കെട്ടുപോകട്ടെ നിലാവിന്റെ പൊന്നുടൽ,
കേൾക്കട്ടെ ഞാനീ കൂട്ടക്കരച്ചിലിൻ
ശൂഭപന്തുവരാളിയിൽ
നിന്റെ ആത്മാഹത്യാ ശ്രമങ്ങൾ..

കൂടെ കരയില്ല ഞാൻ,
കൂട്ടിലെ തൂവലിൽ കണ്ണുപൊത്തിക്കളിച്ചൊടുവിലെ
കോമാളി വേഷമാണെനിക്കേറേ ഇഷ്ടം...!
തണുത്ത്‌,മരവിച്ചിങ്ങനെ ശവമുറിയിൽ
ആശ്ചര്യചിഹ്നമാവുകയാണെന്റെ വിൽപത്രം..!
Labels: | edit post
5 Responses


  1. നന്നായി കവിത. ഒരുതരൻ മരവിപ്പ്.


  2. ചിരിച്ചും,ചിരിപ്പിച്ചും,കരഞ്ഞും പറയാന്‍ മറന്ന വാക്കുകള്‍,അല്ല മന:പ്പൂര്‍വം പറയാതിരുന്ന വാക്കുകള്‍ .പറയാനിരിക്കുമ്പൊഴൊക്കെ നിന്റെ കണ്ണിലും പറയാന്‍ മറന്ന വാക്കുകള്‍..!!


  3. Pollunna vakkukal...
    Manoharam, Ashamsakal...!!