സാക്ഷ

സുഹൃത്തെ ,
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍
ഉണ്ടായ ഒരനുഭവം ഞാന്‍ പങ്കുവയ്ക്കുന്നു
ഒരു തമിഴ്‌ നാടോടി സ്ത്രീ
മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരുകുഞ്ഞിനെ മാറില്‍ ചേര്‍ത്ത്
പിടിച്ച്, മുന്ന് വയസ്സോളം പ്രായമുള്ള മറ്റൊരു പെണ്‍കുഞ്ഞിനെ
വിരലില്‍ തൂക്കി, തീപ്പിടിച്ചത് പോലെ നഗരത്തില്‍ അലയുന്നത് കാണാനിടയായി.
അന്ന് എന്‍റെ മകളുടെ മൂന്നാം പിറന്നാള്‍ കൂടി ആയതിനാല്‍ എന്‍റെ മനസ്സ്
ആ മൂന്നു വയസ്സുകാരിയിലും എന്‍റെ മകളിലും മാറി മാറി ഓടിക്കൊണ്ടിരുന്നു.
'സഹതാപം കൊണ്ടെന്‍റെ വയറുനിറയില്ല സാര്‍' എന്ന് ആ
സ്ത്രീ നോട്ടത്തിലൂടെ സൂചിപ്പിക്കുന്നതായി എനിക്ക് തിരിച്ചറിയാന്‍
കഴിഞ്ഞു. അവരെയും കൊണ്ട് ഒരു ചായക്കടയില്‍ കയറിയ എനിക്ക്
അവിടെയുണ്ടായവരില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായ അനുഭവമാണ് ഉണ്ടായത്‌!
അവള്‍ക്ക്‌ ശാപ്പാട് വാങ്ങിക്കൊടുത്തു അവളെ പ്രാപിക്കാന്‍ കൊണ്ട് പോകന്നതല്ലേ എന്ന
വിധത്തിലുള്ള അശരീരികള്‍, ഇത്തരം വൃത്തിയില്ലാത്തവര്‍ വന്നിരുന്നു ഭക്ഷണം കഴിച്ചാല്‍
മറ്റുള്ളവര്‍ എങ്ങിനെ കയറിവരും എന്ന് ചായക്കടക്കാരന്റെ ഭാഷ്യം!
ഒടുവില്‍ എനിക്ക് കടക്കുപുരത്ത് ഓവുചാലിന്റെ കരയില്‍ അവരെ ഊട്ടേണ്ടി വന്നു.
കാഴ്ചക്കാര്‍ ഒട്ടേറെ പേരുണ്ടായിരുന്നു..! ഞാന്‍ ഒരു തെറ്റ് ചെയ്യുന്നു
എന്ന മട്ടില്‍ . ആയതിനാല്‍ പനിച്ച്ചുടില്‍ അവളുടെ മാറില്‍ ഒട്ടിക്കിടന്നിരുന്ന കുഞ്ഞിനെ
ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. എല്ലാവരും
കണ്ടത്‌ അവളുടെ മാറുമാത്രമായിരുന്നു ..! അതിന്നുമേല്‍ പറ്റിക്കിടന്ന കുഞ്ഞിനെ ആരും കണ്ടില്ല
അതാണ്‌ വിശുദ്ധ മലയാളി...!
പിന്നീടൊരിക്കല്‍ മകള്‍ക്കും, ഭാര്യക്കുമോപ്പം അതെ പട്ടണത്തില്‍ വച്ച് അവളെ കണ്ടപ്പോള്‍
ആ മാറില്‍ കുഞ്ഞുണ്ടായിരുന്നില്ല ..! മലയാളിക്ക് അവളുടെ മാറിനുമേലത്തെ ഒരു
തടസ്സം മാറിക്കിട്ടി..
ചില രാത്രികളില്‍ ഒന്നും ചെയ്യാനില്ലാതെ ആകാശം നോക്കി നടക്കുമ്പോള്‍
ഒരു കുഞ്ഞു നക്ഷത്രത്തിന്റെ ചിരി ഞാന്‍ കാണുന്നു... അത് പതിയെ തമിഴ്‌ പറയാന്‍
തുടങ്ങുമ്പോള്‍ ഞാന്‍ വാതിലടച്ച്‌ മുറിയില്‍ ഒറ്റപ്പെടുന്നു.....
9 Responses
 1. നൊമ്പരപ്പെടുത്തുന്ന അനുഭവം.

  സ്വന്തം നാട്ടില്‍, സ്വന്തം നാട്ടാരുടെ നോട്ടത്തിന് മുന്നില്‍ താന്കള്‍ പതറരുതായിരുന്നു. താങ്കളും അവളെ വഞ്ചിക്കുകയായിരുന്നോ.

  നമ്മള്‍, മലയാളികള്‍ വളരെ നല്ലവരാ; താന്കള്‍ ചങ്കൂറ്റത്തോടെ കര്‍മ്മം ചെയ്തിരുന്നെങ്കില്‍ താങ്കള്‍ക്ക് കൈതാങ്ങായി ചുറ്റുവട്ടം ഉണ്ടാകുമായിരുന്നു; ഇരുട്ടില്‍ കൂവുന്നവരുണ്ടെങ്കിലും മലയാളികള്‍ ലോകത്തില്‍ മറ്റേതു സമൂഹത്തേക്കാളും വിശുദ്ധര്‍ തന്നെയാ.


 2. എല്ലാം മുന്‍ വിധിയോടെ കാണുന്ന ഒരു സമൂഹികാന്തരീക്ഷത്തില്‍ ഒരു പകാരം ചെയ്യുക എന്ന അത്പം പ്രയാസപെടുത്തുന്ന കാര്യം തന്നെയാണ്.

  ഈ അനുഭവം പങ്ക് വെച്ചതിന് നന്ദി. ഇനിയും പോരട്ടെ..പുതിയതും പഴയതുമായ അനുഭവങ്ങള്‍..


 3. ഞാന്‍ വാതിലടച്ച്‌ മുറിയില്‍ ഒറ്റപ്പെടുന്നു.....

  നന്നായി മാഷെ ..............


 4. പ്രിയ യരലവ, ചിന്തകന്‍, ഉമേഷ്‌,
  പ്രതികരണത്തിന് നന്ദി. സാമുഹിക പ്രതിബദ്ധതയും,
  സംസ്കാരവും, ഇസ്തിരി വെച്ച കുപ്പായത്തിനുള്ളില്‍
  കയറിയിരുന്നു നാം പലപ്പോഴും കവലപ്രസങ്ങങ്ങള്‍
  നടത്താറുണ്ട്. പക്ഷെ ഒറ്റപ്പെട്ടതും, ക്രിയാത്മകവുമായ
  ചില സമീപനങ്ങള്‍ക്ക് നേരെ മലയാളി എങ്ങനെയാണു
  പ്രതികരിക്കുന്നത് എന്നുകാണിക്കുകയായിരുന്നു ഈ
  കുറിപ്പിന്‍റെ ലക്‌ഷ്യം
  . സ്നേഹപൂര്‍വ്വം,
  സാക്ഷ


 5. കേരളത്തിലെ മലയാളി തമിഴനോടും തെലുങ്കനോടും ഇപ്പോള്‍ ബം‌ഗാളിയോടും ചെയ്യുന്നതാണ് ഗള്‍ഫിലെ അറബി മലയാളിയോട് ചെയ്യുന്നത്. പൊട്ടനെ ചെട്ടി ചതിച്ച കഥ.
  നല്ല വരികള്‍ മാഷേ. ആശംസകള്‍ :)


 6. hAnLLaLaTh Says:

  യരലവ~yaraLava,
  തേങ്ങയാണ്....!!
  അനുഭവം വന്നാല്‍ മനസ്സിലാകും


  മറുനാട്ടിലാണെങ്കില്‍ എനിക്കിത്തരം കാര്യങ്ങള്‍ക്ക് പിന്നെയും ധൈര്യമാണ്.
  മലയാളികള്‍ പറഞ്ഞ പോലെ മുല നോക്കുന്നത് ഞാനെത്രയൊ കണ്ടിട്ടുണ്ട്

  ഒരു കാര്യം ചെയ്താല്‍ മതി
  ഒരു പെണ്ണിനെ ആളുകള്‍ എങ്ങനെ കണ്ണിനാല്‍ തിന്നുന്നുവെന്ന് കാണാന്‍ പെണ്ണ് പോകുമ്പോള്‍ ചുറ്റുമുള്ളവരുടെ മുഖത്തേക്കു നോക്കിയാല്‍ മതി.
  അവളെ കൊത്തിവലിക്കുന്ന ഒരുപാട് കണ്ണുകള്‍ കാണാം.
  ചിലത് ഒളികണ്ണുകളും..!!


 7. hAnLLaLaTh : തേങ്ങയെങ്കില്‍ തേങ്ങ. :)

  പെണ്ണിനേം, പെണ്ണിന്റെ മുലയും നോക്കാത്ത ആരാ ഉള്ളത് മാഷെ, എതിര്‍ലിംഗത്തോടുള്ള ആകര്‍ഷണം തന്നെയല്ലെ ഭൂമിയെ ഒരച്ചുതണ്ടില്‍ കറക്കുന്നേ.

  For your ref:
  http://mutiyans-1.blogspot.com/2008/01/blog-post_10.html 8. sari. Malayaliyolam kaapatyam ullilulla oru samooham valare kurav. kure kaalam any naattil jeevikkunnathukont ath sarikkum ariyaam.

  Sreemathiyeyum makaleyum kont dilliyil natakkaam, chennai yil natakkaam. pakshe keralaththil...