സാക്ഷ


ഇടക്ക് കാറ്റ്‌ ഇങ്ങനെയാണ്,
ഝടുതിയിലതിന്‍ രാഗവിസ്താരം
ഹാര്‍മോണിയത്തില്‍ നിന്നും
ഹൃദയത്തിന്‍റെ കട്ടകളെ വ്യാമോഹിപ്പിച്ചു
പാഞ്ഞു പോകും....
യുദ്ധം കാത്തിരുന്ന കുതിരകളില്‍
മഴ നിറച്ച് ധ്യാനിക്കാന്‍ പരിശീലിപ്പിക്കും...
"വരിന്നില്ലേ" എന്ന് വിളിച്ചു ചോദിക്കുന്ന
ഓരോണത്തിന്
പനിക്കിടക്ക കൊണ്ട്‌ മറുപടി എഴുതും....
കുളിമുറിയില്‍ മാത്രം കരയാന്‍ മെനക്കെടുന്ന
കണ്ണുകളെ, കണ്ണാടിയില്‍ നിന്നൊരാള്‍
ചേര്‍ത്ത് പിടിക്കും.....

ഇടക്ക് കാറ്റ്‌ ഇങ്ങനെയാണ്,
മണ്ണ് വാരിക്കളിച്ച്,
വിരലുകളാകെ ചൊറി പുരട്ടും...
തണുപ്പിന്‍റെ കമ്പളം പുതച്ചിരുന്നൊരു
നാടകം നോക്കി നില്‍ക്കും...
നമ്മള്‍ വെറും കാണികള്‍ ,
ചുമച്ചും, വിറച്ചും,പന്‍ചദ്വാരങ്ങള്‍
പൂട്ടിവെച്ചും
വിചാരങ്ങളുടെ മറുകര ചാടും...
അവിടെയപ്പോള്‍,
വള്ളിനിക്കറിന്‍റെ ഈര്‍പ്പത്തില്‍ നിന്നും
വെള്ളത്തണ്ടുകളും, വാണ്ണാത്തികിളികളും,
തീപ്പെട്ടിച്ചിത്രങ്ങളും,അവനെ
ആത്മകഥഎഴുതിപ്പിക്കാന്‍ മടിയിലിരുത്തും...
സുഹൃത്തെ,
അല്ലെങ്കില്‍ നാമൊക്കെ എന്നേ ആത്മഹത്യ ചെയ്തേനെ...!
Labels: | edit post
2 Responses
  1. choozhakan Says:

    കാറ്റിന്റെ കുസ്തൃതികളില്‍ പൊറു തിമുട്ടിപ്പോയവന്‍ ഞാന്‍,പഞ്ച ദ്വാരങ്ങളും പൂട്ടിവച്ച് ഒരു
    ആത്മകഥ പോയിട്ട്,ഒരു വാക്കുപോലും മുഴുമിപ്പിക്കാനാകാതെ...നന്നായി.


  2. ഓരോ രോമകൂപത്തിലും മുക്തിക്കായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന പിതൃക്കള്‍ക്ക്‌ ശാപമോക്ഷം നല്‍കാം.ആസക്തികളുടെ ചങ്ങലപ്പൂട്ടുകള്‍ പൊട്ടിച്ചുമാറ്റാം. മഥിച്ചുരമിക്കട്ടെ. അവസാനം
    എരിയാതെ അവശേഷിക്കുന്ന അസ്ഥിക്കഷണത്താല്‍ ഒരു ബലിതര്‍പ്പണം കൂടി..