ഒറ്റ നക്ഷത്രവുമില്ലാത്ത രാത്രി പോല്‍ നിന്‍റെ മൂര്‍ദ്ധാവതില്‍,
മിഴിസാക്ഷപൂട്ടി മഴത്തുള്ളിയാലൊരു ചില്ലക്ഷരം നിനക്ക്,
മണ്ണുമൊരു നീണ്ട വേരുമെന്നപോല്‍ പിണഞ്ഞുനിന്‍
ഗുഹാമുഖത്തമ്ല ബാണം വിതച്ച വേടന്‍ ഞാന്‍...
കല്ലുകള്‍ പാകിയ ഗോത്രശാലകള്‍,
കന്നി മണ്ണിന്നടയാള ഗന്ധങ്ങള്‍,
കവണിയിലുന്നം പിടിച്ചു പുരവാസികള്‍,
കോമ്പല്ല് കൊണ്ട് ചിരിക്കുമാചാരങ്ങള്‍,
കടലേറെ യുണ്ട് നീന്തി കയറുവാന്‍
കാമനൌകകള്‍ കടലെടുക്കാതിരിക്കട്ടെ..!
നാഭിയിലോരോ രോമകൂപത്തിലും
മുക്തിക്ക് മുട്ടിവിളിക്കുന്നു പിതൃക്കള്‍,
കറുകയുമെള്ളും തളിച്ച് നാമീ
ഭൂതത്തുടിപ്പുകള്‍ പിടിച്ചുകെട്ടാം...
ജെപ്തി ചെയ്യുവാനാകാതെ ആസക്തികള്‍
അടിയുടുപ്പില്‍ക്കുടുങ്ങുന്ന രാത്രികള്‍,
പരസ്പ്പരമഴിച്ചെടുക്കുക ശരീരത്താല്‍
അവസ്സാനമെരിയാന്‍ കൊതിക്കന്ന അസ്ഥികള്‍.
കടലറിയില്ലാ കാമനകള്‍
തീരം താണ്ടും വേദനകള്‍..
ആശംസകള്‍
ജെപ്തി ചെയ്യനാകാത്ത കമനകൾ
ജപ്തി ചെയ്യാറില്ലേ.......ചിലപ്പോൾ
കവിത പെയ്യുകതന്നെയാണു കെട്ട
മനോഹരം...